Saturday 2 June 2012

ഓശാന

എന്റെ പുതിയ പാന്റിന്റെ 
പോക്കറ്റിനു ബ്ലേഡ് വച്ചവനെ 
നിനക്ക് ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു 
പതിനഞ്ചു രൂപയുടെ പേഴ്സ് 
അവളുടെ ഫോട്ടോ 
പിന്നെ കുറെ റെയില്‍ വേ ടിക്കെറ്റുകള്‍
അതുകൊണ്ട് നീ ഗതിയാര്‍ജ്ജിക്കുമെങ്കില്‍ 
നിനക്ക് മംഗളം , ഓശാന

Thursday 31 May 2012

കൊടുംകാറ്റു പോല്‍

കൊടുംകാറ്റു പോല്‍ 
അവന്‍ വന്നപ്പോള്‍ 
എതിര്‍ക്കാന്‍ അശക്തയായിരുന്നു   
സ്നേഹം വിപ്ലവമെന്നും 
മൗനം പ്രണയത്തിന്റെ ഭാഷയെന്നും 
കാതില്‍ ചുണ്ട് ചേര്‍ത്ത്‌
പുറത്തു പെയ്യുന്ന മഴ കേള്‍ക്കാതെ 
അവന്‍ പറഞ്ഞു 
എല്ലാം കേള്‍ക്കുക മാത്രം 
ഒന്നും പറയാനാവുന്നില്ല 
അത്രത്തോളം തളര്‍ന്നു പോകുന്നു 
എന്റെ ശ്വാസം പോലും 
അവന്‍ കട്ടെടുക്കുന്നു
പിന്നെ ഇരുട്ടിലേക്ക് മറയുന്ന 
അവനെ നോക്കി 
ഇരുണ്ട ദിവസങ്ങളിലൂടെ 
ഞാനും കുറെ സ്വപ്നങ്ങളും    

നാല് അറകളിലും

ഹൃദയത്തിന്റെ നാല് അറകളിലും
പടര്‍ന്നു പോയ അര്ബുധമാണ് നീ
വേദനയുടെ എല്ലാ വേളയിലും
എങ്ങിനെ എനിക്ക്
ആനന്ദിക്കാന്‍ കഴിയുന്നു
പ്രണയത്തിന്റെ ലഹരി നുരഞ്ഞ
കാമമാണ്‌ നീ
ഒരു പൂവ് നുള്ളുന്ന പോലെ
ഏകാന്തതയെ ഉമ്മവച്ച് ഉണര്‍ത്താന്‍
നീ ഉണ്ടാവണം

തടവറ

ഞാന്‍ നിന്നില്‍ അനുരക്ത്തനാകുമ്പോള്‍
ഓര്‍മകളില്‍ നിന്റെ മുഖം മഞ്ഞു മൂടുന്നു
മനസ്സ് അലയിളകിയ തടാകത്തിന്റെ
അവ്യ്ക്ത്തമാം മേനി പോലെ
പ്രണയം ഒരാണിന്റെ കുളമ്പടി ഒച്ചക്കും
പെണ്ണിന്റെ കാത്തിരിപ്പിനും ഇടയിലുള്ള
ഒറ്റയടിപ്പാതയാണ്
നീ നടുക്കടളിലെ ചുഴിയാണ്
ചുഴിയില്‍ ആണ്ടു പോയ എനിക്ക്
നിന്നില്‍ ചിറകടിക്കാനെ കഴിയൂ
ഉന്മാദ ദിനങ്ങളില്‍
നിന്റെ രഹസ്യങ്ങളെ ഞാന്‍ കട്ടെടുക്കുന്നു
എന്റെ വിറയാര്‍ന്ന ചുണ്ടിനെ
നീ പരാജയപ്പെടുത്തുന്നു
ഞാന്‍ എന്നും നിന്റെ തടവറയിലാണ്
കാരണം പ്രണയം തടവറ സ്രിഷ്ട്ടിക്കുന്നു

രാത്രി

ഒരു മഴയോടെ
എല്ലാം തീരുമെങ്കില്‍
തീരട്ടെ
രാത്രി ഒലിച്ചിറങ്ങുന്ന
മഴയിലേക്ക്‌
പരാജിതന്റെ തളര്‍ന്ന കാല്‌
വേച്ചു വെച്ച് നടക്കുന്നവന്റെ
എവിടെയും മരണത്തിന്റെ ഗന്ധം

നെല്ലിക്ക

ചൂരല്‍ മലയുടെ മേലെ
പൊളിഞ്ഞു വീഴാറായ
ചെറിയ സ്കൂളിലേക്ക്
ആകെ എത്തിയ കുട്ടി ഞാനാണ്
മേഘങ്ങളില്‍ ചോര പൊടിഞ്ഞപ്പോള്‍
ആദ്യം ഭീതി , പിന്നീട് അമര്‍ഷം ,സങ്കടം
ഒടുവില്‍ നെല്ലിക്ക പോലെ മധുരം

ചോര

എല്ലുന്തി ചോര വറ്റിയ
പുഴയുടെ ചിതാ ഭസ്മം
കടലിലേക്ക്‌ വലിച്ചെറിഞ്ഞു
തിരികെ പോരുമ്പോള്‍
കാല്‍ വെള്ളയില്‍ കുത്തിയ
ശംഖു പോലെ
ആരോ വിളിക്കുന്നു
കാറ്റിനു ചെവി കൊടുക്കാതെ
മണലിലൂടെ ,
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ
തെരിവിലൂടെ
ഓടി ഒളിച്ചു