കൊടുംകാറ്റു പോല്‍
അവന്‍ വന്നപ്പോള്‍
എതിര്‍ക്കാന്‍ അശക്തയായിരുന്നു
സ്നേഹം വിപ്ലവമെന്നും
മൗനം പ്രണയത്തിന്റെ ഭാഷയെന്നും
കാതില്‍ ചുണ്ട് ചേര്‍ത്ത്
പുറത്തു പെയ്യുന്ന മഴ കേള്‍ക്കാതെ
അവന്‍ പറഞ്ഞു
എല്ലാം കേള്‍ക്കുക മാത്രം
ഒന്നും പറയാനാവുന്നില്ല
അത്രത്തോളം തളര്‍ന്നു പോകുന്നു
എന്റെ ശ്വാസം പോലും
അവന്‍ കട്ടെടുക്കുന്നു
പിന്നെ ഇരുട്ടിലേക്ക് മറയുന്ന
അവനെ നോക്കി
ഇരുണ്ട ദിവസങ്ങളിലൂടെ
ഞാനും കുറെ സ്വപ്നങ്ങളും
No comments:
Post a Comment