Wednesday, 29 February 2012

ചാത്താ

 വീടിനു കിണറു കുഴിച്ചത്
നിന്റെ കയ്കോട്ടു കൊണ്ടാണ് 
പറമ്പ് കളച്ചതും, വരമ്പ് ഉണ്ടാക്കിയതും,
തട് കീറിയതും  , ചെടി നട്ടതും,
മുത്തച്ഛനു കുഴി മാന്തിയതും ,
ഈ കയ്ക്കോട്ടു കൊണ്ടാണ് 
ഇന്ന് , അതെ കയ്ക്കോട്ടു കൊണ്ട് 
ചാത്താ, നിന്നേം കാലം കുഴിച്ചു മുടുന്നു 
  

Tuesday, 28 February 2012

നീയും ഞാനും

മഴവില്ല് മഞ്ഞുതുള്ളിയില്‍ 
ഒളിക്കുന്ന പോലെ 
കാറ്റ് കാണാതെ ,
കരുതി വച്ചതല്ലേ നാം
എന്നിട്ടും തകര്‍ന്നു 
അലിഞ്ഞില്ലാതായി ,
നീയും ഞാനും  

  

Saturday, 25 February 2012

ഒന്നാം ക്ലാസ്സ്‌

ഒന്നാം ക്ലാസ്സില്‍ 
പഠിപ്പിക്കാന്‍ കയറിയപ്പോ 
ഒരു മൊട്ടത്തലയന്‍ 
കൊഞ്ഞനം കുത്തി 
മണ്ടക്കൊരു മേട്ടം
കൊടുത്തപ്പോള്‍ ,
എല്‍ .കെ .ജി . ക്കാരി 
കല്ലെറിഞ്ഞു 
പായ ചുവരിന്റെ 
അപ്പുറം നിക്കണ 
ലില്ലി ടീച്ചറെ കണ്ടപാടെ 
ഒരു കല്ല്‌ തിരഞ്ഞു 
നടന്നു ഞാനും    

മണ്‍സൂണ്‍

മണ്‍സൂണ്‍ നീ 
പെയ്തു നിറയുകയാണ്
സ്വപ്‌നങ്ങള്‍ നിറയുന്ന 
രാവുകളില്‍ 
നിറഞ്ഞ പെണ്ണിന്റെ 
കിനാക്കളെ നീ 
എന്നിലേക്ക്‌ പകരുകയാണ്
    
      

പോട്ടെ പുല്ല്

പോട്ടെ പുല്ല്
കാണരുതത്രേ,
വിളിക്കരുത് , 
മെസ്സേജ് അയക്കരുത് 
ഇവളാര് ത്രിപുര സുന്ദരിയോ 
ആരായാലും എനിക്ക് പുല്ലാണ്  
എത്രയോ സുന്ദരികള്‍ 
ദിവസേന ഇതിലുടെ  
പ്രതീക്ഷ കയ്യ് വിടരുതല്ലോ          

Friday, 24 February 2012

തല

അയാള്‍ ചത്തു 
നല്ലിനം മാവുനോക്കി 
കത്തിച്ചു 
തലയും മുടിയും 
കത്തിയില്ല 
ആളുകള്‍ ഓടികൂടി 
ചര്‍ച്ചകള്‍ ,ഭീതികള്‍
നിഴലില്ലാതെ , വാടാതെ
ഒരു മുഴുത്ത തല             
കുഴിച്ചിട്ടു നോക്കി 
ആ പോന്തിവരുന്നു 
മുഴുത്ത തല 

Thursday, 23 February 2012

മറക്കാതിരിക്കാന്‍


മറക്കാതിരിക്കാന്‍  
എന്ത്  വേണം 
സ്വപ്നങ്ങളൊക്കെ      
പെറുക്കിടേണം         
മഞ്ഞും  വെയിലും 
കാറ്റും  മഴയും 
ഒന്നുമേ  കാണാതെ  
കാത്തിടേണം 
കണ്ണിമ ചിമ്മാതെ 
കാത്തു വെച്ച 
മൂവന്തി കടലില്‍
അലിഞ്ഞു പോകെ 
ഇരുളിലെന്‍ മോഹം 
പൊലിഞ്ഞുപോയി        

കാലം

കാലം ,
പിറകോട്ടു പാഞ്ഞ്
രാവും പകലും 
പുനര്‍ജനിക്കുമ്പോള്‍ 
മെല്ലെ അലിഞ്ഞില്ലാതാകുന്നു 
ഫ്ലാറ്റുകള്‍ , റോഡുകള്‍ ,
പുകയൂതുന്ന  കുഴലുകള്‍ .
വിരിയുന്നു 
വയലുകള്‍ , 
നേര്‍ത്ത വരമ്പുകള്‍ ,
അകലെയെന്‍ കുടിലും,
ഉമ്മറത്തെന്‍ അമ്മമ്മയും  
 

Wednesday, 22 February 2012

കാത്തിരിപ്പ്‌

 ഉരുകി ഒലിച്ച് 
അണഞ്ഞു പോയ 
മെഴുകു തിരിയില്‍ ,
പാറാന്‍ മറന്ന്‌,
പെട്ട്  പോയ 
പൂമ്പാറ്റ പോലെ 
നീ എന്നിലേക്ക്‌ എത്തരുത് .
എന്നെ നിന്നെയും
വലംവച്ച്  പ്രണയം 
ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍ 
നീ വരുന്നതും കാത്ത്
ഞാന്‍  ഇരിപ്പുണ്ടാവും 

       
 
  

Tuesday, 21 February 2012

കത്ത്

ഈ കത്ത് 
എത്ര തവണ വായിച്ചതാണ് 
മരുഭുമിയുടെ 
ഉറക്കമില്ലാത്ത  രാവുകളില്‍ 
അവന്‍ എന്നെ ഓര്‍ത്തതിന്റെ
രേഖാചിത്രം 
പ്രതീക്ഷയുടെ നേര്‍ത്ത 
തുരുത്തിലേക്ക് 
അവന്റെ എത്തിനോട്ടം 
പോലെ ,
ഉറുമ്പുകള്‍ വരിതെറ്റാതെ  
നടന്നടുക്കുംപോലെ, 
ഒരെണ്ണം        
   
 

Monday, 20 February 2012

PHY-PRASANTH: അനുശോചനം

PHY-PRASANTH: അനുശോചനം: അമ്പലത്തിന്റെ പടിയില്‍ തല തല്ലി ചത്ത പെണ്ണിന് ക്യാമറയുടെ ദിവ്യ വെളിച്ചം ഒരു രാത്രിയുടെ വീര്‍പ്പുമുട്ടലില്‍ മാധ്യമങ്ങളുടെ അനുശോചനം

അനുശോചനം

അമ്പലത്തിന്റെ പടിയില്‍ 
തല തല്ലി ചത്ത 
പെണ്ണിന് 
ക്യാമറയുടെ ദിവ്യ വെളിച്ചം 
ഒരു രാത്രിയുടെ 
വീര്‍പ്പുമുട്ടലില്‍  
മാധ്യമങ്ങളുടെ  അനുശോചനം
        

അനുശോചനം

അമ്പലത്തിന്റെ പടിയില്‍ 
തല തല്ലി ചത്ത 
പെണ്ണിന് 
ക്യാമറയുടെ ദിവ്യ വെളിച്ചം 
ഒരു രാത്രിയുടെ 
വീര്‍പ്പുമുട്ടലില്‍ 
മാധ്യമങ്ങളുടെ അനുശോചനം

ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍
  അങ്ങിനെയാണ് 
 ആര്‍കും ഒന്നും
 മനസ്സിലാവില്ല,
എന്നെയും.
          
                   സകല ചായങ്ങളും 
        തുപ്പി തെറിപ്പിച്ച
         ഒരു ചിത്രം.......
          ബുദ്ധിയും സിദ്ധിയും
          സമാസമം ചേര്‍ന്നത്‌ .
                    അവാര്‍ഡു കമ്മിറ്റി 
                      ഞെട്ടി പോയത്രേ............

അപകടം





ലോറിക്കടിയിലേക്ക്
തെറിച്ചു പോയ
ബൈക്കില്‍ നിന്ന്
ഇനിയും ചാവാത്ത
ഒരു വിരല്‍ കിട്ടി
     ആ പെരുവിരല്‍
      എന്നിലേക് തന്നെ
       തുറിച്ചു നോക്കുന്നതെന്തിന്
       എന്റെ ചുമലില്‍
         കുട്ടഭോധതിന്റെ
         മാറാപ്പു കെട്ടി
          വക്കുന്നതാര്‍
 
.......................................

ഓര്‍മ്മ


ഓര്‍മ്മകള്‍ പടവിറങ്ങുമ്പോള്‍
കൂട്ടുകാരാ,
പ്ലാവിലകൊണ്ട് കാളയും
തെങ്ങോലകൊണ്ട് പാമ്പിനെയും
തന്ന കയ്യ്,
തണുത്തുറഞ്ഞ നിലത്ത്‌
മരവിച്
കിടക്കുന്നു
എനിക്ക് കുറച്
പ്ലവിലേം തെങ്ങോലേം
വേണം

ജീവിതം

ജീവിതം   ചതുപ്പ് നിലത്തെക്കാള്‍
ആഴത്തിലേക്ക് എന്നെ 
കൂട്ട് വിളിക്കുന്നു
കാലുകളില്‍ കെട്ടിവെച്ച 
ബന്ധങ്ങളുടെ നിഴല്‍ 
അലിഞ്ഞുപോയ കയ്യുകള്‍ 
നരച്ച തലയോട്ടി 
ദ്രവിച്ച ചിന്തകള്‍ 
ചതിയുടെ ദുര്‍ഗന്ധം 
വഹിച്ച മൂക്ക് 
ഭ്രാന്തിനാല്‍ നിനക്ക്    എന്നെ 
അനുഗ്രഹിച്ചൂടെ 

അമ്മമ്മ


പത്തായപുരയില്‍
അമ്മമ്മയുടെ പഴയ 
പെട്ടിക്കുള്ളില്‍ 
ചെണ്ടകൊട്ടി ഇളിക്കുന്ന 
കുരങ്ങന്‍  
നടക്കാന്‍ പഠിപ്പിച്ചത് 
അമ്മമ്മയാണ്
പൊറുക്കാന്‍ പഠിച്ചതും 
ചിരിക്കാന്‍ പഠിച്ചതും
അമ്മമ്മയില്‍ നിന്നാണ് 
 വര്‍ഷങ്ങള്‍ നടന്നകന്നപ്പോള്‍ 
ഈ നേഴ്സ്  എന്നെ നടക്കാന്‍ 
പഠിപ്പിക്കുന്നു     

പ്രണയം

പ്രണയം നിന്നിലൂടെ 
എന്നിലേക്ക്‌ 
പെയ്തിറങ്ങുന്ന 
ഗ്രീഷ്മ സന്ധ്യകളാണ്   
മഞ്ഞു കണങ്ങള്‍ 
മുത്തമിട്ട റോസ് ദലങ്ങളെ,
നിങ്ങള്‍ അവളോടു പറയണം 
എനിക്കെത്രമാത്രം പ്രിയപെട്ടതാണ് 
അവളും , ആ നിമിഷങ്ങളും എന്ന് 

ചുംബനം


നിന്റെ  ചുംബനം കൊണ്ട്
ചുവന്ന  കാട്ട് പൂവാണ് ഞാന്‍
നീ  വിയര്‍പ്പിന്റെ , ഉയിരിന്റെ 
ഗന്ധം എന്നിലേക്ക്‌ പകര്‍ന്ന്‌-  
ഒരു നിമിഷത്തിന്റെ 
ആത്മഹര്‍ഷം, എന്നിലേക്ക്‌ ചൊരിയുക. 
രാത്രിയുടെ ചിറകടി നിലച്ച്‌
പകല് പൂക്കുമ്പോള്‍, 
മഴവില്ലിനു ചിറകു മുളക്കുമ്പോള്‍,
പ്രണയത്തിന്റെ ചുടു നീരവിയായീ -
നിന്റെ നിശ്വാസം എന്നില്‍
ആഞ്ഞു വീശുന്ന തിരമാലപോലെ.  

വസന്തം


നിനക്കറിയില്ലല്ലോ,
ഉണങ്ങിയ വല്ലി
തളിരിട്ടത് ,
മഞ്ഞു മഴ പോലെ
നീ എന്നിലേക്ക്‌ 
പെയ്തു നിറഞ്ഞപ്പോഴാണ്‌.
വീണ്ടും വസന്തം വന്നത്,
ഹൃദയത്തില്‍ ഒരിടം 
എനിക്കായ് പകുത്ത്  
തന്നപ്പോഴാണ്‌.

പരീക്ഷ

പരീക്ഷ, ഇന്ന് നടക്കില്ല
കുട്ടികളെങ്ങനെ എത്തും
പാടത്ത് നിറയെ
വെള്ളമാണ് ,
ചിലര്‍ മീന്‍ പിടിക്കുന്നുണ്ട്
കുട്ടികള്‍ പന്ത് കളിക്കുന്നു
മനക്കലെ പറമ്പില്‍
കുലച്ചു നിന്ന വാഴ
ഒഴുകി വരുന്നത് കാണാം
ഉള്ളില്‍ ചിരിച്ച്‌, മഴ നനഞ്ഞ്‌
വീട്ടിലേക്കോടി

nilavilikal

ഒരു മരണത്തിനേക്കാള്‍ 
നുറിരട്ടി ആതിയാണ് 
ഒരു കുട്ടി ജനിക്കാന്‍ 
പോകുമ്പോള്‍ 
ഇവിടെ ഈ ആശുപത്രിയുടെ
ഏതോ അറയിലേക്ക്
എന്റെ കുഞ്ഞ്‌
പിറന്നു വീഴുന്നു
ഉള്ളിലെ വിപ്ലവങ്ങള്‍
തളരുകയും , പ്രാര്‍ത്ഥന
മുറുകുകയും ചെയ്തോ
നിഴലിന്റെ നിലവിളി
ആര് കേള്‍ക്കാന്‍

Saturday, 11 February 2012

PHY-PRASANTH: PHY-PRASANTH: PHY-PRASANTH: visham

നോക്കു,
എന്റെ സ്കൂള്‍ പഴയതാണ്
മെല്കൂരയിലുടെ മഴ
പുസ്തകത്തിലേക്ക്
ഇറ്റി വീണു
മഷി പടര്‍ന്ന കണക്കു പുസ്തകം
കുപ്പായത്തിനുള്ളില്‍ ഒള്ളിപ്പിച്ചു
ചെറു പയറിനാല്‍ വെന്ത ചോറ്
അതിന്റെ മണം
നനഞ്ഞ കുട
മിട്ടായി വാങ്ങിച്ച
താമിയേട്ടന്റെ പീടിക

Friday, 3 February 2012

Mazhayodu


Mazhayodu

pottichirichu
ee mazha ingane
peythalo,
innale rathriyil
karinjupoya isthiri petti,
oru  TV , ....... 

Parrayathe vayyallo,
 pathayathile 
nellu mulachutto,

Thursday, 2 February 2012

nandi

Nandi cholluvan
padillavalodu
athra mathram
layichupoy anyonyam
Ethra mathra
... njan ninne niroopichu
athramel nam
aduthupoyedave

Nandi cholluvan
padillavalodu
Shishta janmathin
kaddamundenkilum 

Wednesday, 1 February 2012

PHY-PRASANTH: PHY-PRASANTH: visham

PHY-PRASANTH: PHY-PRASANTH: visham: PHY-PRASANTH: visham : Oru cup niraye visham, Oru spoon ninte punchiri Alinjalinju, manjuthulli pole Shyna, Ne karayaruth, chirikaru...