നിന്റെ ചുംബനം കൊണ്ട്
ചുവന്ന കാട്ട് പൂവാണ് ഞാന്‍
നീ വിയര്‍പ്പിന്റെ , ഉയിരിന്റെ
ഗന്ധം എന്നിലേക്ക് പകര്‍ന്ന്-
ഒരു നിമിഷത്തിന്റെ
ആത്മഹര്‍ഷം, എന്നിലേക്ക് ചൊരിയുക.
രാത്രിയുടെ ചിറകടി നിലച്ച്
പകല് പൂക്കുമ്പോള്‍,
മഴവില്ലിനു ചിറകു മുളക്കുമ്പോള്‍,
പ്രണയത്തിന്റെ ചുടു നീരവിയായീ -
നിന്റെ നിശ്വാസം എന്നില്‍
ആഞ്ഞു വീശുന്ന തിരമാലപോലെ.
No comments:
Post a Comment