വീടിനു കിണറു കുഴിച്ചത്
നിന്റെ കയ്കോട്ടു കൊണ്ടാണ്
പറമ്പ് കളച്ചതും, വരമ്പ് ഉണ്ടാക്കിയതും,
തട് കീറിയതും , ചെടി നട്ടതും,
മുത്തച്ഛനു കുഴി മാന്തിയതും ,
ഈ കയ്ക്കോട്ടു കൊണ്ടാണ്
ഇന്ന് , അതെ കയ്ക്കോട്ടു കൊണ്ട്
ചാത്താ, നിന്നേം കാലം കുഴിച്ചു മുടുന്നു
No comments:
Post a Comment