ഒടുവില്‍
നിന്റെ ഹൃദയത്തിനു മീതെ
എന്റെ ചുംബനം നിറയുമ്പോള്‍
ആകാശത്തു നിന്ന്
ചെമ്പകവും പനീര്‍ പൂക്കളും
മഞ്ഞു പോലെ പെയ്യുമ്പോള്‍
നിന്റെ കല്ലറക്കുമേല്‍
കാലത്തിന്റെ മണി മുഴക്കം
ഞാന്‍ ഉയര്‍ത്ത് എണീറ്റ് കഴിഞ്ഞിരിക്കുന്നു
എന്റെ കല്ലറ പിളര്‍ന്നിരിക്കുന്നു
നിന്റെ വരവ് കാത്ത്
ഞാനീ അത്തിമര ചുവട്ടില്‍ ഇരുന്നോളാം
സൂചി പോയ ഘടികാരമേ
അവളുടെ കല്ലറ പിളര്‍ക്കേണമേ
നിന്റെ ഹൃദയത്തിനു മീതെ
എന്റെ ചുംബനം നിറയുമ്പോള്‍
ആകാശത്തു നിന്ന്
ചെമ്പകവും പനീര്‍ പൂക്കളും
മഞ്ഞു പോലെ പെയ്യുമ്പോള്‍
നിന്റെ കല്ലറക്കുമേല്‍
കാലത്തിന്റെ മണി മുഴക്കം
ഞാന്‍ ഉയര്‍ത്ത് എണീറ്റ് കഴിഞ്ഞിരിക്കുന്നു
എന്റെ കല്ലറ പിളര്‍ന്നിരിക്കുന്നു
നിന്റെ വരവ് കാത്ത്
ഞാനീ അത്തിമര ചുവട്ടില്‍ ഇരുന്നോളാം
സൂചി പോയ ഘടികാരമേ
അവളുടെ കല്ലറ പിളര്‍ക്കേണമേ
No comments:
Post a Comment